സ്വർണക്കടത്ത് ക്യാരിയറെന്ന് സംശയം; ഹനീഫയ്‌ക്കെതിരെ കേസെടുക്കാൻ കസ്‌റ്റംസും

By News Desk, Malabar News
Customs
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടിയിൽ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് ക്യാരിയറെന്ന് സംശയിക്കുന്ന ഹനീഫയ്‌ക്കെതിരെ കസ്‌റ്റംസും കേസെടുക്കും. കടത്തിക്കൊണ്ടുവന്ന സ്വർണം കസ്‌റ്റംസ് പിടികൂടിയെന്ന് വ്യാജരേഖ ഉണ്ടാക്കിയ കേസിന്റെ രേഖകൾ കസ്‌റ്റംസ് കൊയിലാണ്ടി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹനീഫയ്‌ക്കെതിരെ പോലീസും കേസെടുത്തിരുന്നു.

അതേസമയം സ്വർണം കണ്ടെത്താൻ ഇന്നലെ പോലീസ് പ്രതികളുടെ വീടുകളിൽ റെയ്‌ഡ്‌ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ 10 ദിവസം കസ്‌റ്റഡിയിൽ ആവശ്യപ്പെടും. സ്വർണക്കടത്ത് ക്യാരിയറെന്ന് സംശയിക്കുന്ന ഹനീഫയെ തിങ്കളാഴ്‌ച രാത്രി തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതോടെയാണ് ഇയാൾക്ക് സ്വർണക്കടത്തുമായി ബന്ധമുള്ള വിവരം പുറത്തുവരുന്നത്.

പിന്നീട് ഇയാളിൽ നിന്ന് കസ്‌റ്റംസിന്റെ വ്യാജ സ്ളിപ്പ് കണ്ടെത്തുകയായിരുന്നു. ഹനീഫയെ തട്ടിക്കൊണ്ടുപോയ സ്‌ഥലത്തിന് സമീപത്തു നിന്നും എയർപിസ്‌റ്റളും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

Also Read: കോവിഡ് വ്യാപനം; ഈ ആഴ്‌ച നിർണായകമെന്ന് വിലയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE