കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി

By News Desk, Malabar News
kidnapping
Representational Image
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന 33കാരനായ ഹനീഫയെ അഞ്ചം​ഗ സംഘം കാറിൽ വന്ന് തട്ടിക്കൊണ്ടുപോയത്. മൂന്ന് മാസം മുൻപാണ് ഹനീഫ ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണക്കടത്ത് ഇടപാടാണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

ഒരു മാസം മുൻപ് സമാനമായ രീതിയിൽ പ്രവാസിയായ അഷ്റഫിനെ കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയ അഞ്ചം​ഗ സംഘം തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പരുക്കുകളോടെ തടിമില്ലിലാണ് അഷ്റഫിനെ കണ്ടെത്തിയത്.

എന്നാൽ ഈ സംഘത്തെ കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഈ സംഘമാണോ ഹനീഫയുടെ തട്ടിക്കൊണ്ടു പോകലിനും പിന്നിലെന്നാണ് പോലീസിന്റെ അന്വേഷണം.

Also Read: തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്‌ദം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE