രാമനാട്ടുകരയിലെ വാഹനാപകടത്തിൽ ദുരൂഹത; പോലീസ്

By Staff Reporter, Malabar News
ramanattukara-accident
Representational Image
Ajwa Travels

കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. അപകടത്തിൽപ്പെട്ട കാറിനൊപ്പം മറ്റ് രണ്ട് കാറുകൾ കൂടി ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

അപകടത്തിൽപ്പെട്ട വാഹനത്തെ പിൻതുടർന്നവയിൽ ഒരു ഇന്നോവ കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്‌ച പുലർച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചത്. രാമനാട്ടുകരയ്‌ക്ക് അടുത്ത് വൈദ്യരങ്ങാടിയിൽ ആയിരുന്നു അപകടം. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ സാഹിർ, സുബൈർ, അസൈനാർ, നാസർ, ഷഹീർ എന്നിവരാണ് മരണപ്പെട്ടത്.

എയർപോർട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

Malabar News: പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE