Tag: kannur news
പറശ്ശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു
കണ്ണൂർ: മൂന്നുമാസത്തെ ഇടവേളയ്‌ക്ക് ശേഷം പറശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഉല്ലാസബോട്ട് സര്‍വീസാണ് വീണ്ടും ആരംഭിച്ചത്. മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച...
പൊതുവാച്ചേരിയിലേത് കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂർ: പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്‌ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും പോലീസ് അറിയിച്ചു.
മരം മോഷണ കേസിൽ പോലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്....
കൂറ്റൻപാറ ഉരുണ്ട് വീടിന് മുകളിൽ പതിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഇരിട്ടി: ബാരാപോൾ പദ്ധതി പ്രദേശത്തുനിന്ന് കൂറ്റൻപാറ ഇളകി ഉരുണ്ടു വന്ന് വീടിന്റെ മുകളിൽ പതിച്ചു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അടുക്കള ഭാഗത്തെ ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയിൽ ബാരാപോൾ...
പേരാവൂരിലെ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക
കണ്ണൂർ: പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കൃപാഭവനിലെ ആകെയുള്ള 234 പേരിൽ 90ഓളം പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. ഒരാഴ്‌ചക്കിടെ അഞ്ചുപേർ മരണപ്പെട്ടു. പലരുടെയും നില...
കള്ളനോട്ട്; മട്ടന്നൂരിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
കണ്ണൂർ: ജില്ലയിലെ മട്ടന്നൂർ മേഖലയിലായി 500 രൂപയുടെ വ്യാജ നോട്ടുകൾ വിനിമയം നടക്കുന്നതായി കണ്ടെത്തി. രണ്ടാഴ്‌ച മുൻപാണ് ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് 500 രൂപയുടെ 11 കള്ള നോട്ടുകൾ കണ്ടെത്തിയത്. തുടർന്ന്...
കണ്ണൂർ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി
കണ്ണൂർ: ജില്ലയിലെ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർപേഴ്‌സണുമായ പികെ ശ്യാമളയെ സമൂഹ മാദ്ധ്യമങ്ങളിൽ അപമാനിച്ചതിനാണ് 17 പേർക്കെതിരെ പാർട്ടി അച്ചടക്ക...
ചെക്ക്‌പോസ്‌റ്റുകളിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത 16,900 രൂപ പിടിച്ചെടുത്തു
കണ്ണൂർ: സംസ്‌ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷൻ ഭ്രഷ്‌ട് നിർമൂലം' പരിശോധനയുടെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചെക്ക്‌പോസ്‌റ്റുകളിൽ മോട്ടോർ വാഹനവകുപ്പ് വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ കണക്കിൾ പെടാത്ത 16,900 രൂപ പിടിച്ചെടുത്തതായി...
കണ്ണൂരിലെ ഏഴ് നഗരസഭാ വാർഡുകളിൽ കളക്‌ടർ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു
കണ്ണൂർ: വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ നിരക്കിന്റെ (ഡബ്‌ള്യൂഐപിആർ) അടിസ്‌ഥാനത്തിൽ ജില്ലയിലെ ഏഴ് നഗരസഭാ വാർഡുകളിൽ കളക്‌ടർ ടിവി സുഭാഷ് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഡബ്‌ള്യൂഐപിആർ എട്ടിൽ കൂടുതലുള്ള ആന്തൂർ-2,5,23, പാനൂർ-8, പയ്യന്നൂർ-14, തളിപ്പറമ്പ്-31,...





































