കണ്ണൂർ കാളിയകത്ത് കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു

By Staff Reporter, Malabar News
kannurkaliyakam
Ajwa Travels

കണ്ണൂർ: കാളികയത്ത് കുടിവെള്ള പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമാകുന്ന പദ്ധതിയാണിത്‌. ബാവലിപ്പുഴയിൽ വലിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ളാന്റിന്റെയും നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ശുദ്ധീകരണ പ്ളാന്റിൽ നിന്ന്‌ മഞ്ഞളാംപുറത്തെ പ്രധാന ടാങ്കിലേക്കുള്ള 4.8 കിലോമീറ്റർ പൈപ്പിടൽ പൂർത്തിയായി.

നബാർഡ് പദ്ധതിയിൽ 64 കോടി രൂപയാണ് അടങ്കൽ തുക. ദിവസവും 11 മില്യൺ ലിറ്റർ കുടിവെള്ളം പമ്പ് ചെയ്യുകയാണ് ലക്ഷ്യം. ഈ വർഷാവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്‌. എംഎൽഎ ഫണ്ടിൽ നിന്ന്‌ 75 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. പ്രദേശത്തെ മറ്റു കുടിവെള്ള പദ്ധതികളും കാളികയം പദ്ധതിയുമായി ബന്ധിപ്പിക്കും.

Read Also: യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE