കശ്‌മീരിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു

By News Desk, Malabar News
terrorist attack_jammu kashmir
Representational Image
Ajwa Travels

ശ്രീനഗർ: കശ്‌മീരിൽ രണ്ട് വ്യത്യസ്‌ത ഭീകരാക്രമണങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത് നാഗിലുമാണ് ഭീകരാക്രമണം ഉണ്ടായത്. അനന്ത നാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് അസിസ്‌റ്റന്റ്‌ സബ് ഇൻസ്‌പെക്‌ടർ മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ടത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഷ്‌റഫ്‌ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഭീകരവാദികൾക്കായുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ശ്രീനഗറിൽ ഉണ്ടായ ആക്രമണത്തിൽ റൗഫ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികളുടെ വെടിയേറ്റ ഇദ്ദേഹം ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു.

Also Read: പ്രിയങ്കയുടെ ഹാക്കിങ് പരാതി; ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE