‘ത തവളയുടെ ത’ ഫസ്‌റ്റ്ലുക് പോസ്‌റ്ററെത്തി; ജോസഫ് ജീരയുടെ ഫാന്റസി കുടുബചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
Tha Thavalayude Tha, Director Francis Joseph Jeera
Ajwa Travels

ബിഗ് സ്‌റ്റോറീസ് മോഷൻ പിക്‌ചേഴ്‌സിന്റെയും 14/11 സിനിമാസിന്റെയും ബാനറിൽ, കപ്പേളയുടെ സഹ സംവിധായകനായിരുന്ന ജോസഫ് ജീര സ്വതന്ത്ര സംവിധായകനായി ഒരുക്കുന്ന ‘ത തവളയുടെ ത’ അതിന്റെ ഫസ്‌റ്റ്ലുക് പോസ്‌റ്റർ ഇന്ന് റിലീസ് ചെയ്‌തു.

മഞ്‌ജു വാര്യർ, ആസിഫ് അലി, സിദ്ദിഖ്, ആന്റണി പെപ്പെ, രജീഷ വിജയൻ, സംവിധായകൻ ജിബു ജേക്കബ് എന്നിവർ ചേർന്നാണ് പോസ്‌റ്റർ റിലീസ് ചെയ്‌തത്‌. കുട്ടമത്ത് ഹൈസ്‌കൂളിലെ 1992ലെ മൂന്നാം ക്ളാസിലെ പൂർവകാല ഫോട്ടോയാണ് പോസ്‌റ്ററിൽ കാണുന്നത്.

കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങൾ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടാണ് ‘ത തവളയുടെ ത’ എന്ന ചിത്രം എത്തുന്നത്. കാഞ്ഞങ്ങാട്, കണ്ണൂർ മറ്റ് പരിസര പ്രദേശങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ‘ത തവളയുടെ ത’ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ചിത്രത്തിൽ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ബാലതാരങ്ങൾക്ക് പുറമേ സെന്തിൽ കൃഷണ, അനുമോൾ, ആനന്ദ് റോഷൻ, ഗൗതമി നായർ, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്‌ണൻ, സ്‌മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Tha Thavalayude Tha, Director Francis Joseph Jeera

ഛായാഗ്രഹണം : ബിപിൻ ബാലകൃഷ്‌ണൻ, മ്യൂസിക് ഡയറക്‌ടർ : നിഖിൽ രാജൻ മേലേയിൽ, ലിറിക്‌സ് : ബീയാർ പ്രസാദ്, ആർട്ട് ഡയറക്‌ടർ : അനീസ് നാടോടി, സൗണ്ട് ഡിസൈൻ : സവിത നമ്പ്രത്ത്, വസ്‌ത്രാലങ്കാരം : നിസാർ റഹ്‌മത്ത്, മേക്കപ്പ് : അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ : ജാവേദ് ചെമ്പ്, സ്‌റ്റിൽ ഫോട്ടോഗ്രഫി: ഇബ്‌സൺ മാത്യൂ, അസോസിയേറ്റ് ഡയറക്‌ടർ : ഗ്രാഷ്, കളറിസ്‌റ്റ് : നികേഷ് രമേഷ്, വി എഫ് എക്‌സ്‌ : കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ് : സനൽ പികെ, പിആർഒ : പി ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: വാക്‌സിൻ എടുത്തവരുടെ മരണം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE