വരൾച്ചയെ നേരിടാൻ 100 തടയണകൾ നിർമിച്ച് വയനാട് വന്യജീവി സങ്കേതം

By Team Member, Malabar News
wayanad news
Representational image
Ajwa Travels

വയനാട് : കൊടും വേനലിൽ വരൾച്ച രൂക്ഷമായതോടെ തടയണകൾ നിർമിച്ച് വയനാട് വന്യജീവി സങ്കേതം. തോൽപെട്ടി റേഞ്ചിൽ 100 ബ്രഷ് വുഡ് ചെക്ഡാമുകളാണ് അധികൃതരുടെ നേതൃത്വത്തിൽ നിർമിച്ചത്. ഇഡിസി, വിവിധ സന്നദ്ധ സംഘടനകൾ, ഡ്രൈവർമാർ, പൊതുജനങ്ങൾ, പ്രദേശവാസികൾ, ഫയർ വാച്ചർമാർ, വനം വകുപ്പ് ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്.

വേനൽ കടുത്തതോടെ ഭക്ഷണത്തിനും വെള്ളത്തിനുമായി വന്യ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുന്നതിനും കാട്ടുതീ പടരാതിരിക്കാനും വനത്തിലെ സ്വാഭാവിക പച്ചപ്പ് നിലനിർത്തുന്നതിനും ആണ് ചെറിയ തടയണകൾ നിർമിച്ചത്. പരിസ്‌ഥിതി സൗഹൃദമായാണ് ഇവയുടെ നിർമാണം പൂർത്തിയാക്കിയത്. മണ്ണും കല്ലും മുളയും മരങ്ങളും ഉപയോഗിച്ചാണ് ജലാശയങ്ങളിൽ ഇവയുടെ നിർമാണം. തടയണകൾ നിർമിച്ചതോടെ മൃഗങ്ങൾ വെള്ളത്തിനായി കൂട്ടത്തോടെ എത്തുന്നുണ്ട്.

തടയണകൾ നിർമിച്ചതിനൊപ്പം തന്നെ അവ സുരക്ഷിതമായി നിലനിർത്തുന്നതിനും നിരന്തര പരിശോധനകൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. അസിസ്‌റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി സുനിൽകുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബ്‌ദുൽ ഗഫൂർ എന്നിവരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.

Read also : മൻസൂർ കൊലക്കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കും; ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE