കോഴിക്കോട്: ബേപ്പൂരിൽ 1991 മോഡൽ വിജയം ആവർത്തിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്ഥാനാർഥിയുമായ മുഹമ്മദ് റിയാസ്. ജില്ലയിലെ ബേപ്പൂർ ഉൾപ്പടെയുള്ള 13 മണ്ഡലങ്ങളിലും വൻ വിജയം നേടി എൽഡിഎഫ് അധികാരത്തിൽ വരും. 1991ലെ ബേപ്പൂർ മോഡൽ വിജയം ഈ തിരഞ്ഞെടുപ്പിലും ആവർത്തിക്കും. ബേപ്പൂരിലെ കോലീബി സഖ്യത്തെ ശക്തമായി നേരിടുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരിൽ നിലവിലെ എംഎൽഎയായ വികെസി മമ്മദ് കോയക്ക് പകരമായിട്ടാണ് മുഹമ്മദ് റിയാസിനെ പാർട്ടി സ്ഥാനാർഥി ആക്കുന്നത്. യുഡിഎഫിൽ ഇതുവരെ കോൺഗ്രസ് മൽസരിച്ചു വന്നിരുന്ന ബേപ്പൂർ സീറ്റ് ഇക്കുറി മുസ്ലിം ലീഗിനാണ് വിട്ടു കൊടുത്തത്. ബിജെപിക്കും നിർണായക സ്വാധീനമുള്ള മണ്ഡലമാണിത്.
Also Read: ‘രണ്ടു തവണ മൽസരിച്ചവരെ മാറ്റാനുള്ള ആര്‍ജ്ജവം സിപിഎമ്മിന് മാത്രമേയുള്ളൂ’; തോമസ് ഐസക്