ഗുരുവായൂരിൽ വിവാഹ ചടങ്ങുകളുടെ വിലക്ക് പിൻവലിച്ച് കളക്‌ടർ

By Team Member, Malabar News
Guruvayur
Ajwa Travels

തൃശൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഇതേ തുടർന്ന് ക്ഷേത്രത്തിൽ ബുക്ക് ചെയ്‌തിരുന്ന എല്ലാ വിവാഹങ്ങളും നാളെ മുതൽ നടത്താൻ അനുമതി ഉണ്ട്. അതേസമയം തന്നെ രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വിവാഹങ്ങൾ നടത്താൻ അനുമതി നൽകുകയുള്ളൂ.

ഓരോ വിവാഹ സംഘത്തിലും 12 പേർക്കാണ് പങ്കെടുക്കാൻ അവസരം ഉണ്ടാകുക. നാളെ മാത്രം ക്ഷേത്രത്തിൽ 40 വിവാഹങ്ങളും, ഞായറാഴ്‌ച 140 വിവാഹങ്ങളും ഇതുവരെ ബുക്ക് ചെയ്‌തിട്ടുണ്ട്‌. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ഇവ ക്ഷേത്രത്തിൽ നടത്താം.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ക്ഷേത്രത്തിലെ വിവാഹച്ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ വിലക്ക് ഏർപ്പെടുത്തിയതിൽ വലിയ പരാതിയാണ് പിന്നീട് ഉയർന്നത്. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെയോടെ കളക്‌ടർ വിലക്ക് പിൻവലിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.

Read also : ആശങ്കയിൽ രാജ്യം; പ്രതിദിന കോവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE