ഇടുക്കി: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. മുരിക്കാശ്ശേരി പാട്ടത്തില്‍ സജോമോന്‍ സാബു (20), മുരിക്കാശ്ശേരി ഇഞ്ച്‌നാട് സോണി ഷാജി (16) എന്നിവരാണ് മരിച്ചത്. നെടുങ്കണ്ടം ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് ഏഴ് പേരടങ്ങുന്ന കുടുംബം വിനോദ സഞ്ചാര കേന്ദ്രമായ തൂവല്‍ അരുവി സന്ദര്‍ശിക്കുവാന്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാനിറങ്ങിയ സജോമോനെയും സോണിയേയും കാണാതാകുകയായിരുന്നു. ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും യുവാക്കളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read Also: വീട് കുത്തിതുറന്ന് 21 ലക്ഷവും 25 പവനും കവർന്നു