സണ്ണി ലിയോണിന് എതിരെ അന്വേഷണം ശക്‌തമാക്കി ക്രൈംബ്രാഞ്ച്

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ അന്വേഷണം ശക്‌തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരന്‍ ഷിയാസ് 25 ലക്ഷം രൂപ നല്‍കിയതിന് തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്‌ടം തനിക്ക് സംഭവിച്ചുവെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ്.

സണ്ണി ലിയോണിന്റെ മുംബൈ സിറ്റി ബാങ്കിലെ അക്കൗണ്ടിന്റെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്. സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കൊച്ചിയില്‍ വിവിധ ഉൽഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ബഹ്റൈനിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരന്‍ പിന്നീട് ഉന്നയിച്ചു. ഇതിന് പിന്നാലെ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു.

Read Also: കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ ഇനി പെട്രോൾ പമ്പുകളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE