ഐസിആർഎഫ് സംഘടിപ്പിക്കുന്ന ബഹ്‌റൈനിലെ എട്ടാമത്തെ മെഡിക്കൽ ക്യാംപ് നടന്നു

By Staff Reporter, Malabar News
icrf-medical-camp
Ajwa Travels

മനാമ: ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) അസ്‌കറിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ എട്ടാമത്തെ ക്യാംപ് സംഘടിപ്പിച്ചു. നൂറ്റി എഴുപതോളം തൊഴിലാളികൾ രക്‌തസാംപിൾ കൊടുത്ത് മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകുകയും തുടർന്ന് വിദഗ്‌ധ ഡോക്‌ടർമാരുടെ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്‌തു.

പരിപാടിയുടെ ഭാഗമായി 1100ഓളം തൊഴിലാളികൾ ഇതുവരെ വിവിധ ആശുപത്രികളിൽ ആരോഗ്യ പരിശോധനക്ക് വിധേയരായി. ശുചിത്വ അവബോധത്തിന്റെ ആഴ്‌ചയായതിനാൽ, ഐസിആർഎഫ് വളണ്ടിയർമാർ തൊഴിലാളികളുടെ താമസസ്‌ഥലത്ത് ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ള ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു, അദ്ദേഹം തൊഴിലാളികളുമായും, മെഡിക്കൽ ടീമുകളുമായും ഐസിആർഎഫ് വളണ്ടിയർമാരുമായും സംസാരിച്ചു.

ചടങ്ങിൽ ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, മെഗാ മെഡിക്കൽ ക്യാംപ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാംപ് കോഓർഡിനേറ്റർ മുരളീകൃഷ്‌ണൻ, ഡിസംബർ മാസത്തെ കോർഡിനേറ്റർ സുധീർ തിരുനിലത്ത് എന്നിവർ സന്നിഹിതരായിരുന്നു.

ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത്, ക്ളിഫോർഡ് കൊറിയ, അജയകൃഷ്‌ണൻ, സുഷമ അനിൽ, സ്‌പന്ദന, ജവാദ് പാഷ, കാശി വിശ്വനാഥ്, ശിവകുമാർ, ഹരി, രാജീവ്, സുനിൽ കുമാർ, സതീഷ് കുമാർ, മണിക്കുട്ടൻ, സയിദ് ഹനീഫ് കൂടാതെ അൽ കിംസ് ഹെൽത്തിനെ പ്രധിനിധീകരിച്ച് ഡോ. മുഹമ്മദ് സുബൈർ, ഡോ. തൈമൂർ ആസിഫ്, അനസ് ബഷീർ, മുഹമ്മദ് സഹൽ, അജ്‌മൽ നജീം എന്നിവരും പങ്കെടുത്തു.

Read Also: കേരളത്തിൽ കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ; കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE