പൊന്നാനിയിലെ ജങ്കാർ സർവീസ് ഒരാഴ്‌ചത്തേക്ക് നിർത്തിവച്ചു

By Staff Reporter, Malabar News
malabarnews-Ponnani_ferry
Representational Image

പൊന്നാനി: അഴിമുഖത്തെ ജങ്കാർ സർവീസ് അറ്റകുറ്റപ്പണികൾക്കായി നങ്കൂരമിട്ടു. ഒരാഴ്‌ചത്തേക്ക് സർവീസ് ഉണ്ടായിരിക്കില്ല. വർഷത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ജങ്കാർ കരക്കടുപ്പിക്കുന്നതെന്ന് നടത്തിപ്പുകാർ പറഞ്ഞു. പൊന്നാനി–പടിഞ്ഞാറേക്കര റൂട്ടിലുള്ള യാത്രക്ക് ജങ്കാറിനെ ആശ്രയിച്ചിരുന്നവർ ഒരാഴ്‌ചത്തേക്ക് ബദൽ മാർഗങ്ങൾ തേടേണ്ടിവരും.

ജനുവരി 19ന് സർവീസ് പുനരാരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും ചിലപ്പോൾ ഏതാനും ദിവസങ്ങൾക്കൂടി വൈകാൻ സാധ്യതയുണ്ടെന്ന് നടത്തിപ്പുകാർ പറയുന്നു. കോവിഡ് പ്രതിരോധ മുൻകരുതലുകൾ മുൻനിർത്തി ജങ്കാറിൽ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാൻ കർശന നിർദേശം നൽകിയ സമയത്ത് സർവീസ് നഷ്‌ടത്തിൽ ആകാതിരിക്കാൻ ടിക്കറ്റ് നിരക്ക് 33 ശതമാനം വർധിപ്പിച്ചിരുന്നു.

നിയന്ത്രണങ്ങൾ പലതും എടുത്തുമാറ്റുകയും യാത്രക്കാരും വാഹനങ്ങളും പഴയതുപോലെ കയറാൻ തുടങ്ങുകയും ചെയ്‌തിട്ടും ടിക്കറ്റ് നിരക്ക് പഴയപടി ആക്കിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നിലവിൽ യാത്രക്കാരന് 13 രൂപയും ബൈക്കിന് 25 രൂപയും ഓട്ടോക്ക് 40 രൂപയും നൽകണം. ഗുഡ്‌സ് ഓട്ടോ–60, ലോറികൾക്ക് 113–530 എന്നിവയാണ് നിരക്ക്.

Read Also: പോലീസിനെ ആക്രമിച്ച സംഭവം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE