പോലീസിനെ ആക്രമിച്ച സംഭവം; ലീഗ് പ്രവർത്തകൻ റിമാൻഡിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

കോട്ടക്കൽ: ലീഗ് ആഹ്ളാദ പ്രകടനത്തിനിടെ കോട്ടക്കലിൽ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്‌തു. കോട്ടക്കൽ മദ്രസുംപടി സ്വദേശി അഫ്‌സലിനെയാണ് ഇൻസ്‌പെക്‌ടർ കെഒ പ്രദീപ് അറസ്‌റ്റ് ചെയ്‌തത്‌. കേസിൽ പ്രാദേശിക ലീഗ് നേതാക്കളടക്കം 25ഓളം പേർക്ക് എതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. അതേസമയം സിപിഎം പ്രവർത്തകർ പറയുന്നത് അനുസരിച്ചാണ് പോലീസിന്റെ നടപടിയെന്ന് ലീഗ് ആരോപിച്ചു.

സമാധാനപരമായിരുന്നു ആഹ്ളാദ പ്രകടനം. പോലീസ് അനാവശ്യമായി ഇടപെടുകയാണ് ഉണ്ടായതെന്ന് ലീഗ് നേതാക്കളായ പി ഉസ്‌മാൻ കുട്ടിയും സാജിദ് മങ്ങാട്ടിലും പ്രതികരിച്ചു. ചൊവ്വാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. റോഡിൽ പടക്കം കൂട്ടിയിട്ട് പൊട്ടിക്കരുതെന്ന നിർദേശം അവഗണിച്ച് പടക്കത്തിന് തീ കൊടുക്കുകയായിരുന്നു. തലനാരിഴക്കാണ് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്‌ഥർ അടക്കമുള്ളവർ രക്ഷപ്പെട്ടത്.

Most Read: പ്രതിസന്ധികള്‍ അവസരങ്ങളുടെ മാതാവ്; സംസ്‌ഥാന ബജറ്റ് അവതരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE