പ്രതിസന്ധികള്‍ അവസരങ്ങളുടെ മാതാവ്; സംസ്‌ഥാന ബജറ്റ് അവതരണം തുടങ്ങി

By Syndicated , Malabar News
thomas isaac
Ajwa Travels

തിരുവനന്തപുരം: നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. കോവിഡ് മഹാമാരി തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നടക്കുന്ന ബജറ്റ് പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനി സ്‌നേഹയുടെ കവിതയോടെയാണ് അവതരിപ്പിച്ച് തുടങ്ങിയത്.

കോവിഡ് അടക്കമുള്ള വെല്ലുവിളികള്‍ അതിജീവിക്കുന്നതിന്റെ കാര്യത്തിലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലും കേരളത്തിന്റെ ആത്‌മവിശ്വാസം പ്രതീക്ഷയാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ട് ആയിരുന്നു ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്.

ഭൂതകാലത്തിന്റെ ക്ഷേമനേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ വികസന പാതയിലേക്ക് നയിക്കുന്നതായിരുന്നു കഴിഞ്ഞ അഞ്ച് ബജറ്റുകളും. ഇതിന്റെ തുടര്‍ച്ചയാകും 2021-2022 ലേക്കുള്ള ബജറ്റെന്നും മന്ത്രി പറഞ്ഞു.

Read also: കോതമംഗലം പള്ളി; സംസ്‌ഥാന സര്‍ക്കാര്‍ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE