മൂന്നുപതിറ്റാണ്ട് നീണ്ട പൗണ്ട് കീപ്പർ ജോലി; അവസാന ജീവനക്കാരിയും പടിയിറങ്ങി

പൗണ്ട് കീപ്പർ തസ്‌തിക എടുത്തുകളഞ്ഞിട്ടും പതിറ്റാണ്ടുകൾ അതേ തസ്‌തികയിൽ ജോലി ചെയ്‌ത ആളാണ് തൃശൂർ കുട്ടനല്ലൂർ ആഞ്ചേരി സ്വദേശിനിയായ ശോശാമ്മ. 1996ലാണ് ശോശാമ്മ വട്ടംകുളം പഞ്ചായത്തിൽ ഈ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

By Senior Reporter, Malabar News
shoshamma
ശോശാമ്മ (Image Courtesy: Mathrubhumi) Cropped by Team MN

മൂൽ നിന്ന് ശോശാമ്മ പടിയിറങ്ങി, സംസ്‌ഥാനത്തെ തന്നെ അവസാന ജീവനക്കാരിയായി. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടാനായി തദ്ദേശ സ്‌ഥാപനങ്ങളിലെ ആലകളുടെ (പൗണ്ട്) ചുമതലയായിരുന്നു ശോശാമ്മയ്‌ക്ക്.

പൗണ്ട് കീപ്പർ തസ്‌തിക എടുത്തുകളഞ്ഞിട്ടും പതിറ്റാണ്ടുകൾ അതേ തസ്‌തികയിൽ ജോലി ചെയ്‌ത ആളാണ് തൃശൂർ കുട്ടനല്ലൂർ ആഞ്ചേരി സ്വദേശിനിയായ ശോശാമ്മ. അലഞ്ഞുനടന്ന് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന കന്നുകാലികളെ പിടികൂടി പഞ്ചായത്തിനോട് ചേർന്ന് നിർമിച്ച ആലയിൽ കെട്ടിയിടും.

ഇവയ്‌ക്ക് തീറ്റയും വെള്ളവും നൽകി പഞ്ചായത്ത് സംരക്ഷിക്കും. പിന്നീട് ഉടമ എത്തിയാൽ പിഴ ഈടാക്കി വിട്ടുനൽകും. അല്ലാത്തപക്ഷം പരസ്യമായി ലേലം ചെയ്‌ത്‌ വിൽപ്പന നടത്തി ഈ തുക പഞ്ചായത്തിലേക്ക് മുതൽക്കൂട്ടാക്കും. 1996ൽ ഈ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചതാണ് ശോശാമ്മ. വട്ടംകുളത്തായിരുന്നു നിയമനം.

അന്ന് മുതൽ വട്ടംകുളത്ത് തന്നെ ഈ ജോലി ചെയ്‌തു പോന്നു. നിലവിൽ ഈ തസ്‌തിക സർക്കാർ എടുത്തുമാറ്റി. ഇതോടെ ഈ തസ്‌തികയിലേക്ക് തുടർന്ന് ആളുകളെ നിയമിക്കാതായി. ശോശാമ്മയ്‌ക്ക് മുൻപ് ജോലിയിൽ പ്രവേശിച്ചവരെല്ലാം ഇതിനകം വിരമിച്ചു. ഈ തസ്‌തിക ഒഴിവാക്കിയതോടെ ശോശാമ്മ പഞ്ചായത്തിലെ മറ്റു ജോലികൾ ചെയ്‌ത്‌ വരികയായിരുന്നു.

ഇന്ന് ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് ശോശാമ്മ പഞ്ചായത്തിന്റെ പടിയിറങ്ങി. 30 വർഷമായി പഞ്ചായത്തിലെ ഒരംഗത്തെ പോലെ ജോലി ചെയ്‌ത്‌ വരികയായിരുന്ന ശോശാമ്മ സഹപ്രവർത്തകർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവളാണ്. ഭരണസമിതിയും ജീവനക്കാരും ഏർപ്പെടുത്തിയ ഗംഭീര യാത്രയയപ്പ് ഏറ്റുവാങ്ങിയാണ് ശോശാമ്മ പടിയിറങ്ങിയത്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE