റഷ്യയും യുക്രൈനും പരസ്‌പരം ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ല; ട്രംപ്

റഷ്യയുടെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിൽ യുക്രൈനെ കഴിഞ്ഞദിവസം ട്രംപ് വിമർശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

By Senior Reporter, Malabar News
trump image_malabar news
ഡൊണാ​ള്‍​ഡ് ട്രം​പ്

വാഷിങ്ടൻ: റഷ്യ-യുക്രൈൻ സംഘർഷത്തിൽ പുതിയ പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്‌പരം അവരുടെ ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.

”റഷ്യയുടെ ഊർജ സംവിധാനങ്ങൾക്ക് നേരെ ആക്രമണം നടത്തില്ലെന്ന് യുക്രൈൻ സമ്മതിച്ചിട്ടുണ്ട്. റഷ്യയും അങ്ങനെ ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ലോകത്ത് ഡീസൽ വില ഉയരാൻ പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്. അല്ലാതെ ഇറാൻ അല്ല”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

റഷ്യയുടെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിൽ യുക്രൈനെ കഴിഞ്ഞദിവസം ട്രംപ് വിമർശിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE