നൊവാവാക്‌സ് കോവിഡ് വാക്‌സിന് 90 ശതമാനം ഫലപ്രാപ്‌തിയെന്ന് റിപ്പോർട്ടുകൾ

By Staff Reporter, Malabar News
novavavx-vaccine
Ajwa Travels

ന്യൂയോർക്ക്: നൊവാവാക്‌സ് കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് എതിരെയും വാക്‌സിൻ ഫലപ്രദമാണെന്ന് കമ്പനി തിങ്കളാഴ്‌ച അറിയിച്ചു. യുഎസിൽ നടത്തിയ പഠനങ്ങൾക്കും ക്ളിനിക്കൽ ട്രയലുകൾക്കും ഒടുവിലാണ് വൈറസിന്റെ ഫലപ്രാപ്‌തിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

ഫലപ്രാപ്‌തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്നതിന് യുഎസിലെയും മെക്‌സിക്കോയിലെയും 119 സ്‌ഥലങ്ങളിലായി 29,960 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ട്രയലാണ് നടത്തിയത്. ‘ലോകത്തിൽ നിലവിൽ ഏറ്റവും അടിയന്തിരമായി ആവശ്യമുള്ള കോവിഡ് വാക്‌സിൻ വിതരണം എന്ന ലക്ഷ്യത്തിലേക്ക് നൊവാവാക്‌സ് ഒരുപടി കൂടി അടുത്തു കഴിഞ്ഞു.’  സിഇഒ സ്‌റ്റാൻലി എർക്ക് പറഞ്ഞു.

2021ന്റെ മൂന്നാം പാദത്തോടെ വാക്‌സിൻ ഉപയോഗത്തിനുള്ള റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കാനാണ് തീരുമാനമെന്ന് മേരിലാൻഡ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചു. അതിനുശേഷം, മൂന്നാം പാദം അവസാനത്തോടെ പ്രതിമാസം 100 ദശലക്ഷം ഡോസും വർഷാവസാനത്തോടെ പ്രതിമാസം 150 ദശലക്ഷം ഡോസും ഉൽപാദിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് എത്താനാണ് ശ്രമമെന്നും അവർ പറയുന്നു.

Read Also: രാമക്ഷേത്രത്തിന് ഭൂമി വാങ്ങിയതിൽ വൻ അഴിമതി; ട്രസ്‌റ്റും നേതാക്കളും മറുപടി പറയണമെന്ന് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE