മരണം ഉറപ്പാക്കാന്‍ വൃദ്ധനെ ഫ്രീസറില്‍ കിടത്തി

By Syndicated , Malabar News
Old man freezer_Malabar news
Ajwa Travels

സേലം: മരണം ഉറപ്പാക്കാന്‍ വൃദ്ധനെ ഒരു ദിവസം മുഴുവന്‍ ഫ്രീസറില്‍ കിടത്തി. തമിഴ്‌നാട്ടിലെ സേലത്താണ് ക്രൂരത അരങ്ങേറിയത്. അസുഖ ബാധിതനായ ബാലസുബ്രമണ്യനെയാണ് ബന്ധുക്കള്‍ 20 മണിക്കൂറോളം ഫ്രീസറില്‍ കിടത്തിയത്.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന ബാലസുബ്രമണ്യനെ കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടക്കി അയച്ചത്. വീട്ടിലെത്തിയ ശേഷം സഹോദരന്‍ ഫ്രീസര്‍ ബുക്ക് ചെയ്യുകയും ഇദ്ദേഹത്തെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്‌തു. ഒരു ദിവസത്തിന് ശേഷം ഫ്രീസര്‍ തിരിച്ചു കൊണ്ടുപോകാന്‍ എത്തിയ ജോലിക്കാരാണ് ഇദ്ദേഹത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ശേഷം ഹോസ്‌പിറ്റലിലേക്ക്  മാറ്റുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ബാലസുബ്രഹ്മണ്യന്‍ മരിച്ചെന്ന ധാരണയില്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു എന്ന് സഹോദരന്‍ ശരവണനും കുടുംബവും മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ കുടുംബത്തിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

Read also: സ്ത്രീ സുരക്ഷക്കായി പദ്ധതികള്‍ ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE