പാലക്കാട് : ജില്ലയിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾ അന്ത്യോദയ, അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്ന് കണ്ടെത്തൽ. ജില്ലാതല കമ്മിറ്റി യോഗമാണ് ഇക്കാര്യം വിലയിരുത്തി രംഗത്ത് വന്നത്. അതിനാൽ തന്നെ ഇത്തരത്തിൽ അനർഹമായ കാർഡുകൾ കൈവശം വച്ചിരിക്കുന്ന ആളുകൾ ഉടൻ തന്നെ പൊതുവിഭാഗത്തിലുള്ള കാർഡുകൾ നേടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.
ജനുവരി 31ആം തീയതിക്ക് മുൻപായി അതാത് താലൂക്ക് സപ്ളൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്കു മാറ്റണമെന്നാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം അത്തരക്കാർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ളൈ ഓഫീസർ യു മോളി അറിയിച്ചു. ഇതിനോടൊപ്പം തന്നെ കാർഡ് ഉടമയോ, അല്ലെങ്കിൽ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗമോ മരിച്ചിട്ടുണ്ടെങ്കിൽ അതും ജനുവരി 31ആം തീയതിക്ക് മുൻപായി സപ്ളൈ ഓഫീസിൽ അറിയിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം; മുഖ്യമന്ത്രി