പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

By News Desk, Malabar News
Dam Open
Ajwa Travels

തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകൾ രാത്രി പത്ത് മണിക്ക് ഉയർത്തുമെന്ന് ജില്ലാ കളക്‌ടർ. നിലവിൽ 100 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. രാത്രി 40 സെന്റിമീറ്റർ കൂടി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കളക്‌ടർ നിർദ്ദേശിച്ചു.

അതേസമയം, കക്കി ഡാം തുറന്നാല്‍ ജനങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പ്രളയ സാധ്യത ഇല്ലാത്തതിനാല്‍ ഡാം തുറക്കേണ്ട കാര്യത്തില്‍ തീരുമാനമായിട്ടില്ല. വേണ്ടി വന്നാല്‍ താഴ്‌ന്ന പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റുമെന്നും പഞ്ചായത്ത് തലത്തില്‍ ജനകീയ യോഗങ്ങള്‍ വിളിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

അതേസമയം, കേരളം, കർണാടക, തമിഴ്‌നാട്‌, ലക്ഷദ്വീപ് തീരത്ത് ഒക്‌ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലയുണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കേരളത്തിന്റെ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്.

Also Read: കോട്ടയത്ത് 12 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 19 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE