വേനൽക്കാലം ആയാൽ പിന്നെ തണ്ണിമത്തൻ ദിനങ്ങളാണ്. കൊടും ചൂടിൽ ഉള്ളൊന്നു തണുപ്പിക്കാൻ തണ്ണിമത്തൻ തന്നെയാണ് ശരണം. ശരീരത്തിൽ കൂടുതൽ ജലാംശം നൽകുന്നതിൽ ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തൻ. ഇതിൽ 90 ശതമാനവും വെള്ളമാണ്. അതുകൊണ്ടുതന്നെ ഈ വേനൽകാലത്ത് ഉൻമേഷം വീണ്ടെടുക്കാൻ തണ്ണിമത്തനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.
ചൂടിനെ ശമിപ്പിക്കുക മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും ചർമം തിളങ്ങാനുമെല്ലാം തണ്ണിമത്തൻ മികച്ചതാണ്. കൊഴുപ്പിനെ വേഗത്തിൽ കുറക്കാൻ സഹായിക്കുന്ന ആർജിനൈൻ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടം കൂടിയാണ് തണ്ണിമത്തൻ. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, സി എന്നിവ ചർമത്തിനും മുടിക്കും ഏറെ ഉത്തമമാണ്.
വിറ്റാമിൻ സി ശരീരത്തിൽ കൊളാജൻ ഉണ്ടാക്കാൻ സഹായിക്കുന്നു. ഇത് ചർമത്തെ മൃദുലമാക്കുകയും മുടി കരുത്തുറ്റമാക്കുകയും ചെയ്യുന്നു. ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷൻ ആണ് തണ്ണിമത്തൻ. ഇതിൽ 90 ശതമാനവും വെള്ളമാണെന്നതാണ് ഇതിന് കാരണം. ആർജിനൈൻ എന്ന അമിനോ ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് തെടി വേഗത്തിൽ കുറയ്‌ക്കാൻ സഹായിക്കും.
തണ്ണിമത്തൻ നമ്മൾ എല്ലാവരും കഴിക്കുന്നതാണ്. എന്നാൽ, ഈ സീസണിൽ ഒരു തണ്ണിമത്തൻ ഷേക്ക് ആയാലോ. ഇത് തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.
ചേരുവകൾ
അരിഞ്ഞ തണ്ണിമത്തൻ: 2 കപ്പ്
തേങ്ങാ വെള്ളം: 1 കപ്പ്
പുതിനയില: 10 എണ്ണം
ഉപ്പ്: 1 നുള്ള്
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ, പുതിന, തേങ്ങാവെള്ളം എന്നിവ ജ്യൂസ് പരുവത്തിൽ മിക്‌സിയിൽ അടിച്ചെടുക്കുക. ശേഷം ഉപ്പ് ചേർത്ത് 10 സെക്കൻഡ് യോജിപ്പിക്കുക. ശേഷം കുടിക്കാം. ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.
(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)
Most Read: യുക്രൈൻ അധിനിവേശം; വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട്