വയനാട്: നാലുപേരെ കൊന്ന നരഭോജിയായ കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുത കർമ സേനയും മുതുമലയിലെ ഡോക്‌ടർമാരുടെ സംഘവുമാണ് വനത്തിൽ പരിശോധന നടത്തുന്നത്. എട്ട് പേരടങ്ങിയ അഞ്ച് സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്. അതേസമയം, പോലീസ്, നക്‌സൽ വിരുദ്ധ സേനകൾ തിരിച്ചയച്ചിട്ടുണ്ട്. കൂടുതൽ സന്നാഹവും ബഹളവും ആയതോടെ കടുവ ഉൾവനത്തിലേക്ക് കടന്നിരിക്കുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
വ്യാഴാഴ്‌ച സ്‌ഥാപിച്ച ക്യാമറകളിൽ രണ്ട് കടുവകളുടെ ചിത്രം പതിഞ്ഞിരുന്നു. എന്നാൽ, കൊലയാളി ‘ടി 23‘ എന്നറിയപ്പെടുന്ന കടുവ ദൃശ്യങ്ങളിൽ ഇല്ല. തിരച്ചിൽ സംഘം വനത്തിൽ കയറിയതോടെ മറ്റേതെങ്കിലും ഭാഗത്തേക്ക് കടുവ കടക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. നാല് ദിവസം മുൻപ് കടുവ മസിനഗുഡി ഭാഗത്ത് എരുമയെ കൊന്ന് തിന്നിരുന്നു. പിന്നീട് ഇതേ ഭാഗത്ത് കന്നുകാലികളെ കെട്ടി ദൗത്യസംഘം ഏറുമാടത്തിൽ കാത്തിരുന്നെങ്കിലും കടുവയെ കണ്ടെത്താനായില്ല. നൂറോളം ക്യമറകൾ വനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഥാപിച്ചിട്ടുണ്ട്. അതത് ദിവസം ക്യാമറകൾ പരിശോധിച്ചതിന് ശേഷമാണ് തിരച്ചിൽ നടത്തുന്നത്.
മസിനഗുഡിക്ക് സമീപമുള്ള കുറുമർ കോളനിയിലെ മങ്കള ബസുവനെ ഈ മാസം ഒന്നിന് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇവിടെ രണ്ടു മാസത്തിനിടെ ഗൗരിയെന്ന ആദിവാസി സ്‌ത്രീയെയും കടുവ കൊന്നിരുന്നു. മുൻപ് ഇതേ സ്‌ഥലത്ത് നിന്ന് മുതുമലക്കടത്ത് സ്വദേശിയായ കുഞ്ഞികൃഷ്‌ണൻ എന്നയാളെ കാലികളെ മേയ്‌ക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊന്നിരുന്നു. കൂടാതെ, കഴിഞ്ഞ മാസം 24ന് കന്നുകാലികളെ മേയ്‌ക്കുന്നതിനിടയിൽ ദേവൻ ഭാഗത്ത് ചന്ദ്രൻ എന്നയാളെ കടുവ കൊന്നിരുന്നു. ഇതേ തുടർന്ന് ജില്ലയിൽ വൻ ജനരോക്ഷമാണ് ഉയർന്നത്.
Most Read: മാർക്ക് ജിഹാദ്; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന