വയനാട്: പനമരം സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 5.6 ലക്ഷത്തോളം രൂപ കവർന്നു. കൈതക്കലിലെ സ്വകാര്യ ധനകാര്യ സ്‌ഥാപനമായ ഭാരത് ഫിനാൻഷ്യൽ ലിമിറ്റഡിന്റെ പനമരം ബ്രാഞ്ചിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ജീവനക്കാർ നടത്തിയ പരിശോധനയിൽ പണം നഷ്‌ടപെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.
സംഭവ ദിവസം സ്‌ഥാപനത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിന്നിലെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്ത് കടന്നതെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ, വാതിൽ തകർത്തതിന്റെ ലക്ഷണം പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.
എഎസ്‌പി അജിത്ത് കുമാർ, പനമരം പോലീസ് ഇൻസ്‌പെക്‌ടർ റെജീന ജോസഫ്, എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നുള്ള വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
Most Read: സ്‌കൂൾ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കണം; പി സതീദേവി