സ്‌കൂൾ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കണം; പി സതീദേവി

By Team Member, Malabar News
P Sathidevi About Sex Education In School
Ajwa Travels

തിരുവനന്തപുരം: സ്‌കൂൾതലം മുതൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന നിർദ്ദേശവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ച നടത്തുമെന്നും സതീദേവി കൂട്ടിച്ചേർത്തു. കൂടാതെ സംസ്‌ഥാനത്ത് നിലവിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കുന്നതിന് വേണ്ടി പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്‌തമാക്കി.

കഴിഞ്ഞ ദിവസം പാലാ സെന്റ് തോമസ് കോളേജിൽ വച്ച് സഹപാഠി കൊലപ്പെടുത്തിയ നിതിന മോളുടെ വീട്ടിൽ സന്ദർശനം നടത്തിയതിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സതീദേവി ഇക്കാര്യം അറിയിച്ചത്. ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയാറുണ്ടെന്നും, ഇതിനെ കുറിച്ചുള്ള ചർച്ചകളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നതെന്നും വ്യക്‌തമാക്കിയ അധ്യക്ഷ, ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാൽ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.

കൂടാതെ ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽകരണം നൽകുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്‌ടുകൾ കൊണ്ടുവരണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ഒപ്പം തന്നെ ഇത്തരത്തിൽ ഹീനകരമായ കുറ്റകൃത്യം ചെയ്യാനുള്ള മാനസികാവസ്‌ഥ വിദ്യാസമ്പന്നരായ കുട്ടികളിൽ പോലും ഉണ്ടാകുന്നതിനെ കുറിച്ച് ഗൗരവമായ പഠനം നടത്തണമെന്നും പി സതീദേവി വ്യക്‌തമാക്കി.

Read also: അഖിലേഷ് യാദവും കസ്‌റ്റഡിയിൽ; ലഖിംപൂർ ഖേരി ജില്ലയിൽ നിരോധനാജ്‌ഞ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE