വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവി ചുമതലയേറ്റു

By News Desk, Malabar News
adv-p-sathidevi-attappady

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ഏഴാമത് അധ്യക്ഷയായി മുൻ എംപി അഡ്വ.പി സതീദേവി ചുമതലയേറ്റു. ആറാം കമ്മീഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്‌ടോബർ ഒന്നിന് ചുമതലയേറ്റിരുന്ന സതീദേവിയുടെ അധ്യക്ഷ പദവിയുടെ കാലാവധി ചൊവ്വാഴ്‌ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മീഷന്റെ പുതിയ അധ്യക്ഷയായി സതീദേവിയെ നിയമിച്ച് വിജ്‌ഞാപനം ഇറങ്ങിയിരുന്നു.

അഞ്ച് വർഷമാണ് കമ്മീഷന്റെ കാലാവധി. രാവിലെ കമ്മീഷൻ ആസ്‌ഥാനത്ത് എത്തിയ അഡ്വ.പി സതീദേവിയെ കമ്മീഷൻ മെമ്പർ സെക്രട്ടറി സോണിയാ വാഷിങ്‌ടണും മറ്റ് ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. അഞ്ച് വർഷത്തെ കാലാവധി മെയ് 24ന് പൂർത്തിയാക്കിയ കമ്മീഷൻ അംഗം അഡ്വ.എംഎസ്‌ താരക്ക് കമ്മീഷൻ ആസ്‌ഥാനത്ത് കഴിഞ്ഞ ദിവസം യാത്രയയപ്പ് നൽകി. അധ്യക്ഷ ഉൾപ്പടെ അഞ്ച് അംഗങ്ങളുള്ള കമ്മീഷനിൽ നിലവിൽ ഒരു അംഗത്തിന്റെ ഒഴിവുണ്ട്.

Most Read: വിദ്വേഷ പ്രസംഗം; രണ്ട് കേസുകളിലും പിസി ജോർജ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE