തിരുവനന്തപുരം വെമ്പായത്ത് വൻ തീപ്പിടുത്തം

By Staff Reporter, Malabar News
fire in Madhya Pradesh;
Representational Image
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാന നഗരിക്കടുത്ത് വെമ്പായത്ത് വൻ തീപ്പിടുത്തം. വെമ്പായത്തുള്ള എഎൻ ഹാർഡ്‌വെയർ ആൻഡ് പ്ളംബിംഗ് സാനിറ്ററി ഇലക്‌ട്രിക്കൽസ് കടയിലാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചതായാണ് വിവരം. വെൽഡിങ് മെഷീനിൽ നിന്നും ടിന്നറിലേക്ക് തീപ്പൊരി പടർന്ന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

അപകട സമയത്ത് ആളുകൾ ആരും തന്നെ അകത്ത് ഉണ്ടായിരുന്നില്ല. സമീപത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാൻ വേണ്ടി ഫയർഫോഴ്‌സും നാട്ടുകാരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചോളം ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്‌ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കടയുടെ ഉൽഘാടനം കഴിഞ്ഞ് ഒരു വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. ഓരോ നിലകളിലായിട്ടായിരുന്നു സാധനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കോടികളുടെ സാധനങ്ങൾ കടയിൽ ഉണ്ടായിരുന്നതായാണ് വിവരം. പെയിന്റ് ഉൽപന്നങ്ങൾ കൂടുതലുള്ളത് കൊണ്ട് തന്നെ തീ ആളിപ്പടരുകയാണ്.

Read Also: ജാതിക്കും മതത്തിനും വോട്ട് ചെയ്‌തതു കൊണ്ടാണ് യുപിയിൽ വികസനം വരാത്തത്; പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE