കാനഡയിൽ കൊല്ലപ്പെട്ട മുസ്‌ലിം കുടുംബത്തിന് ഐക്യദാർഢ്യവുമായി ആയിരങ്ങളുടെ മാർച്ച്‌

By News Desk, Malabar News
MalabarNews_protest in canada
Ajwa Travels

ഒട്ടാവ: കാനഡയിൽ വംശീയവാദി ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയ മുസ്‌ലിം കുടുംബത്തിന് ആദരമർപ്പിച്ച് ആയിരങ്ങളുടെ മാർച്ച്‌. കുടുംബത്തിന് നേരെ ആക്രമണം നടന്ന സ്‌ഥലത്തു നിന്ന് 7 കിലോമീറ്റർ ദൂരം ആയിരക്കണക്കിനാളുകൾ പ്രകടനത്തിൽ പങ്കുചേർന്നു.

കഴിഞ്ഞ ഞായറാഴ്‌ച വൈകുന്നേരം ദക്ഷിണ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ ലണ്ടന്‍ നഗരത്തിലായിരുന്നു സംഭവം. നടക്കാനിറങ്ങിയതായിരുന്നു പാകിസ്‌ഥാനിൽ നിന്നുള്ള നാലാംഗ കുടുംബം. ഇസ്‌ലാം മത വിശ്വാസികളായതിന്റെ പേരിലാണ് കുടുംബത്തിലെ 4 പേരെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയത്.

കൊലപാതകത്തിൽ 20കാരനായ നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന പ്രതിയെ പോലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌തു. മുസ്‌ലിംകൾക്ക് എതിരായ വിരോധമാണ് അക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മുസ്‌ലിം മത വിഭാഗങ്ങൾക്ക് എതിരെ വിദ്വേഷം വളർത്തുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകണമെന്നും വെറുപ്പും വൈരവും നിറക്കുന്ന വെബ്സൈറ്റുകൾക്ക് എതിരെ അന്താരാഷ്‌ട്ര തലത്തിൽ നടപടി ഉണ്ടാവണമെന്നും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

National News: കനത്ത മഴ; മുംബൈയിലും താനെയിലും ഇന്നും നാളെയും റെഡ് അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE