സമരം അവസാനിപ്പിക്കാന്‍ ജൂനിയര്‍ നഴ്‌സുമാര്‍ക്ക് നേരെ ഭീഷണി.

By Team Member, Malabar News
Malabarnews_nurse protest
Representational image
Ajwa Travels

കോട്ടയം : ശമ്പള വര്‍ധനയ്ക്ക് വേണ്ടി സമരം ചെയ്യുന്ന ജൂനിയര്‍ നഴ്‌സുമാര്‍ക്ക് നേരെ ഭീഷണി. സമരം അവസാനിപ്പിച്ച് നാളെ തന്നെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് ഭീഷണിയുണ്ടെന്നാണ് വിവരം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കാണ് ഭീഷണി മുന്നറിയിപ്പ് കിട്ടിയതെന്നാണ് സൂചന.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജൂനിയര്‍ നഴ്‌സുമാര്‍ സമരം ചെയ്ത സാഹചര്യത്തിലാണ് നഴ്‌സിങ് വിദ്യാര്‍ഥികളെ തിരികെ വിളിക്കാന്‍ തീരുമാനിക്കുന്നത്. കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അവസാന വര്‍ഷ ബിഎസ്സി, ജിഎന്‍എം വിദ്യാര്‍ത്ഥികളെയാണ് ഇപ്പോള്‍ തിരികെ വിളിക്കുന്നത്.

സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന തുല്യവേതനം തന്നെ തങ്ങള്‍ക്കും ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജൂനിയര്‍ നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത്. 13900 രൂപയാണ് ഇവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ശമ്പളം. ഇത് ഉയര്‍ത്തി സ്റ്റാഫ് നഴ്‌സുമാര്‍ക്ക് കൊടുക്കുന്ന 27800 രൂപ ആക്കണമെന്നാണ് ഇവരുടെ ആവശ്യം. ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കി കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന നഴ്‌സുമാരാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ജീവനക്കാര്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചെങ്കിലും ജൂനിയര്‍ നഴ്‌സുമാരെ കഴിഞ്ഞ നാല് വര്‍ഷങ്ങളായി ആരോഗ്യവകുപ്പ് അവഗണിക്കുകയാണെന്ന് സമരരംഗത്തുള്ള നഴ്‌സുമാര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE