കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ട് കണ്ണൂർ

By Team Member, Malabar News
kannur covid
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ 251 പേർക്ക് കൂടി പുതുതായി രോഗബാധ ഉണ്ടായതോടെയാണ് ആകെ രോഗികളുടെ എണ്ണം അരലക്ഷം പിന്നിട്ടത്. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 50,062 ആയി ഉയർന്നു. ഇവരിൽ 45,977 ആളുകൾ ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. നിലവിൽ ജില്ലയിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 3,236 ആണ്. കൂടാതെ കോവിഡ് ബാധിച്ചു ജില്ലയിൽ നിന്നും ഇതുവരെ 267 പേർ മരണപ്പെടുകയും ചെയ്‌തു.

ജില്ലയിൽ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളിൽ 3,040 പേർ വീടുകളിലും ബാക്കി 196 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമാണ് ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ജില്ലയിൽ കോവിഡ് ബാധിതരായ ആളുകളിൽ 215 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കൂടാതെ 16 പേർ അന്യസംസ്‌ഥാനത്ത് നിന്നും, 12 പേർ മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ഒപ്പം തന്നെ 8 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗബാധ ഉണ്ടായി.

ജില്ലയിൽ കോവിഡ് വാക്‌സിന്റെ രണ്ടാംഘട്ട വിതരണം ഇന്നലെ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോവിഡ് മുന്നണിപ്പോരാളികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങി. വാക്‌സിനേഷൻ ആവശ്യമുള്ള മുന്നണി പോരാളികൾ ഫോട്ടോ പതിച്ച ഐഡി കാർഡ് സഹിതം(ആധാർ ഒഴികെ) വിവരങ്ങൾ അതതു ഗ്രാമപഞ്ചായത്തുകളിൽ 17നകം രജിസ്‌റ്റർ ചെയ്യണമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : തെരുവുനായ ശല്യം രൂക്ഷം; വടകരയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE