പാലിൽ വിഷാംശം; സാമ്പിളുകളിൽ അഫ്‌ളോടോക്‌സിൻ സാന്നിധ്യം സ്‌ഥിരീകരിച്ചു

കേടായ കാലിത്തീറ്റ നൽകുന്നത് മൂലം പാലിൽ ഉണ്ടാകുന്ന വിഷമാണിത്. കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് അഫ്‌ളോടോക്‌സിൻ എം വൺ കാരണമാകാം.

By Trainee Reporter, Malabar News
Toxicity in milk; Aflatoxin was confirmed in the samples
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പാലിൽ വിഷാംശം കണ്ടെത്തി. മാരകരോഗങ്ങൾക്ക് കാരണമാകുന്ന അഫ്‌ളോടോക്‌സിൻ എം വൺ എന്ന വിഷാംശം ആണ് പാലിൽ കണ്ടെത്തിയത്. വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച 10 ശതമാനം സാമ്പിളുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലാണ് പാലിൽ അഫ്‌ളോടോക്‌സിൻ എം വൺ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌.

കാലിത്തീറ്റയിലൂടെയാണ് അഫ്‌ളോടോക്‌സിൻ എം വൺ പാലിൽ എത്തിയതെന്നാണ് നിഗമനം. കേടായ കാലിത്തീറ്റ നൽകുന്നത് മൂലം പാലിൽ ഉണ്ടാകുന്ന വിഷമാണിത്. കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് അഫ്‌ളോടോക്‌സിൻ എം വൺ കാരണമാകാം. പാലിൽ വിഷാംശം കണ്ടെത്തിയ പശ്‌ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ബോധവൽക്കരണത്തിന്റെ കുറവാണ് ഇത്തരം സംഭവത്തിന് പിന്നിലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചു വ്യാപകമായി ക്യാംപയിൻ നടത്താനാണ് തീരുമാനം. വൻകിട പാൽ കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, പ്രാദേശിക ഡെയറി ഫാമുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പാൽ ഇനിമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധിക്കും.

Most Read: ബാലറ്റ് പെട്ടി കാണാതായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE