ടിപിആർ താഴുന്നില്ല, ഇനിയും ഇളവ് അനുവദിക്കണോ? തീരുമാനം ഇന്ന്

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വർധിപ്പിക്കണോ എന്ന കാര്യം ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആ‍ർ) അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ പുതിയ ഇളവ് അനുവദിക്കണോ എന്ന കാര്യം ഉന്നതതല യോഗം ചർച്ച ചെയ്യും.

ടിപിആർ കുറയാത്ത സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുക. കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായേക്കും. സുപ്രീം കോടതി ഉത്തരവും പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങളുമെല്ലാം ചർച്ച ചെയ്യാനാണ് സാധ്യത.

അതേസമയം, കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌ഥിതിഗതികൾ വിലയിരുത്താന്‍ വീണ്ടും വിദഗ്‌ധ സംഘമെത്തിയത്. രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ തുടരുന്ന സാഹചര്യവും ടിപിആ‍ർ കുറയാത്തതും കേന്ദ്ര സംഘം വിലയിരുത്തും.

Most Read:  കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കൂടുതൽ നടപടിയുമായി സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE