ട്രാക്കിൽ അറ്റകുറ്റപ്പണി; വള്ളത്തോൾ നഗർ-വടക്കാഞ്ചേരി റൂട്ടിൽ ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

By Trainee Reporter, Malabar News
Track Deep screening work in progress
Ajwa Travels

പാലക്കാട്: വള്ളത്തോൾ നഗർ-വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ഒക്‌ടോബർ 28ന് ആണ് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുക. വ്യാഴാഴ്‌ച പാലക്കാട് ജങ്ഷനിൽ നിന്നും പുറപ്പെടേണ്ട പാലക്കാട് ജങ്ഷൻ-തിരുനെൽവേലി പാലരുവി എക്‌സ്‌പ്രസ് തൃശൂരിൽ നിന്നാണ് സർവീസ് ആരംഭിക്കുക.

അന്നേ ദിവസം കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ-എറണാകുളം ജങ്ഷൻ ഇന്റർസിറ്റി എക്‌സ്‌പ്രസ് ഷൊർണൂർ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. നിലമ്പൂരിൽ നിന്ന് പുറപ്പെടേണ്ട നിലമ്പൂർ റോഡ്-കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസ് തൃശൂരിൽ നിന്നാണ് യാത്ര ആരംഭിക്കുക. നിലമ്പൂർ റോഡിനും തൃശൂരിനും ഇടയിൽ ഈ സർവീസ് ഉണ്ടായിരിക്കില്ല.

ബുധനാഴ്‌ച തിരുനെൽവേലിയിൽ നിന്നും പുറപ്പെടുന്ന തിരുനെൽവേലി-പാലക്കാട് ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂരിനും പാലക്കാടിനും ഇടയിൽ സർവീസ് ഉണ്ടായിരിക്കില്ല.

Most Read: മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി; നാവികസേനാ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE