മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തി; നാവികസേനാ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ

By News Desk, Malabar News
Indian Navy-Arrest
Ajwa Travels

ന്യൂഡെൽഹി: മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവരഹസ്യങ്ങൾ ചോർത്തിയ കേസിൽ മൂന്ന് പേരെ അറസ്‌റ്റ്‌ ചെയ്‌തു. നാവികസേനയിൽ കമാൻഡർ പദവിയിലുള്ള ഒരു ഉദ്യോഗസ്‌ഥനെയും വിരമിച്ച രണ്ട് ഉദ്യോഗസ്‌ഥരെയുമാണ് സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്.

ഇന്ത്യൻ നാവികസേനയുടെ മുങ്ങിക്കപ്പലുകളുടെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വിരമിച്ച ഉദ്യോഗസ്‌ഥർക്ക് ചോർത്തി നൽകിയെന്നാണ് കേസ്. സംഭവത്തിൽ നേരത്തെ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. വൈസ് അഡ്‌മിറൽ, റിയർ അഡ്‍മിറർ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക.

അറസ്‌റ്റിലായ ഉദ്യോഗസ്‌ഥരുമായി അടുത്ത ബന്ധമുള്ള ഏതാനും ഉദ്യോഗസ്‌ഥരെ സിബിഐ ചോദ്യം ചെയ്‌ത് വരികയാണ്. കൂടുതൽ അറസ്‌റ്റ്‌ ഉണ്ടാകാൻ സാധ്യതയുള്ളതായി സിബിഐ വൃത്തങ്ങൾ പറഞ്ഞു.

Also Read: ആശങ്കയേറുന്നു; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം, സ്‌റ്റാലിന് കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE