ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കൾക്കുള്ള ആദരം ഇന്ന്; രാഷ്‌ട്രപതി പങ്കെടുക്കും

By Desk Reporter, Malabar News
Tributes to National Teacher Award winners_2020 Sep 05
Ajwa Travels

ന്യൂഡെൽഹി: ഈ വർഷത്തെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് ഇന്ന് അദ്ധ്യാപക ദിനത്തിൽ ഓൺലൈനിലൂടെ നടക്കും. ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ നടക്കുന്ന രീതിയിലുള്ള ചടങ്ങുകൾ ഇക്കുറി ഉണ്ടാവില്ല. 47 പേർക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള അദ്ധ്യാപകർ ഒത്തുകൂടുന്ന വ്യത്യസ്തമായ ചടങ്ങായിരിക്കും ഇന്ന് നടക്കുക. കേന്ദ്രമന്ത്രി രമേശ്‌ പോഖ്റിയാൽ ട്വിറ്ററിലൂടെ ചടങ്ങിനെക്കുറിച്ച്  അറിയിച്ചിരുന്നു. രാഷ്ട്രപതിയുടെ സാന്നിധ്യം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്ലാ വർഷവും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ദേശീയ അദ്ധ്യാപക ദിനമായ സെപ്റ്റംബർ 5നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രൈമറി, സെക്കന്ററി സ്കൂളുകളിലെ മികച്ച  അദ്ധ്യാപകർക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. രാഷ്ട്രപതിയിൽ നിന്നാണ് ജേതാക്കൾ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നത്. ഇത്തവണ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഓൺലൈനിലൂടെ ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ  രണ്ടാമത്തെ രാഷ്ട്രപതിയും ആദ്യത്തെ ഉപരാഷ്ട്രപതിയുമായ
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE