ഐഎംഎയുടേത് ഉൾപ്പടെ 3 ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു

By Desk Reporter, Malabar News
Twitter-account-hacked
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് (ഐസിഡബ്ള്യുഎ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), മൻ ദേശി മഹിളാ ബാങ്ക് (മൈക്രോ ഫിനാൻസ് ബാങ്ക്) എന്നിവയുടെ ട്വിറ്റർ അക്കൗണ്ടുകൾ ഞായറാഴ്‌ച ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കർമാർ ഹാൻഡിൽ ‘ഇലോൺ മസ്‌ക്’ എന്ന് പുനർനാമകരണം ചെയ്‌തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് കണ്ടതിന് സമാനമായി ക്രിപ്‌റ്റോകറൻസിയെ പ്രോൽസാഹിപ്പിക്കുന്ന ചില ട്വീറ്റുകൾ പോസ്‌റ്റ് ചെയ്യുകയും ഉണ്ടായി.

അക്കൗണ്ട് ഉടമകളുടെ പാസ്‌വേഡ് മോഷ്‌ടിക്കപ്പെടുകയോ ഏതെങ്കിലും ലിങ്ക് ക്ളിക്ക് ചെയ്‌തതിന്റെയോ ഫലമാകാം ഇത് എന്ന് വൃത്തങ്ങൾ പറയുന്നു. ഐസിഡബ്ള്യുഎയുടെ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തെങ്കിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും (ഐഎംഎ) മൻ ദേശി മഹിളാ ബാങ്കിന്റെയും ട്വിറ്റർ ഹാൻഡിലുകളിൽ ഹാക്കർമാർ പോസ്‌റ്റ് ചെയ്‌ത ട്വീറ്റുകൾ ഇപ്പോഴും ദൃശ്യമാണ്.

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഐടി സെക്യൂരിറ്റി ഗ്രൂപ്പായ CERT-IN ഇക്കാര്യം പരിശോധിക്കുകയാണ്. ഡിസംബർ 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടത്. ബിറ്റ്കോയിൻ നിയമവിധേയമാക്കി എന്ന ട്വീറ്റാണ് ഹാക്കർ പോസ്‌റ്റ് ചെയ്‌തത്‌. അക്കൗണ്ട് വീണ്ടെടുത്ത ശേഷം ഹാക്കർ പോസ്‌റ്റ് ചെയ്‌ത ഈ ട്വീറ്റ് പിന്നീട് ട്വിറ്റർ തന്നെ റിമൂവ് ചെയ്യുകയായിരുന്നു.

Most Read: കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് മുതൽ; 6 ലക്ഷത്തിലധികം രജിസ്‌ട്രേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE