ഡെല്‍ഹിയില്‍ ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

By Staff Reporter, Malabar News
truck accident
Ajwa Travels

ന്യൂഡെല്‍ഹി: ഫുട്പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരണപ്പെട്ടു. വടക്കന്‍ ഡെല്‍ഹിയിലെ കാശ്‌മീരി ഗേറ്റിലാണ് അപകടം നടന്നത്. ഫുട്പാത്തില്‍ കിടന്നുറങ്ങുകയായിരുന്ന ആളും ഒരു സ്‌കൂട്ടര്‍ യാത്രക്കാരനുമാണ് മരിച്ചത്. മറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ബുധനാഴ്‌ച പുലര്‍ച്ചെയാണ് കാശ്‌മീരി ഗേറ്റ് മേഖലയിലെ റിംഗ് റോഡില്‍ അപകടം നടന്നത്. അമിത വേഗതയിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയും പിന്നാലെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. രണ്ട് പേരും തല്‍ക്ഷണം മരിച്ചു.

ട്രക്ക് ഡ്രൈവറെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. പരിക്കേറ്റവർ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Read Also: മദ്യം ലഭിച്ചില്ല; മധ്യപ്രദേശിൽ സാനിറ്റൈസർ കുടിച്ച് രണ്ടുപേർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE