സംവിധായകൻ നിസാർ ഒരുക്കിയ പുതിയ ചിത്രം ‘ടൂ മെൻ ആർമി’ ഈ മാസം 22ന് തിയേറ്ററിലെത്തും. ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എസ്‌കെ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും പ്രസാദ് ഭാസ്‌കരനാണ് ഒരുക്കിയിരിക്കുന്നത്.
സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരൻമാർ നഗരത്തിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ടൂ മെൻ ആർമി. കൈലാഷ്, സുബ്രഹ്‌മണ്യൻ ബോൾഗാട്ടി, തിരുമല രാമചന്ദ്രൻ, അജു വി എസ്, സുജൻ കുമാർ, ജയ്‌സൺ മാർബേസിൽ, സതീഷ് നടേശൻ, സ്‌നിഗ്‌ധ, ഡിനി ഡാനിയേൽ, അനു ജോജി, രമ മോഹൻദാസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ഛായാഗ്രഹണം- കനകരാജ്, ഗാനരചന- ആന്റണി പോൾ, സംഗീതം- അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, എക്‌സി. പ്രൊഡ്യൂസർ- ഷിയാസ് മണോലിൽ, എഡിറ്റിങ്- ടിജോ തങ്കച്ചൻ, കലാസംവിധാനം- വൽസൻ, മേക്കപ്പ്- റഹിം കൊടുങ്ങല്ലൂർ, വസ്‌ത്രാലങ്കാരം-സുകേഷ് താനൂർ, സ്‌റ്റിൽസ്- അനിൽ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്‌ടർ- റസൽ നിയാസ്, സംവിധാന സഹായികൾ-കരുൺ ഹരി, പ്രസാദ് കേയത്ത്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- എൻകെ ദേവരാജ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’