അനധികൃതമായി കൃഷിഭൂമി മണ്ണിട്ട് നികത്തൽ; സ്‌റ്റോപ്പ് മെമോ നൽകി

By Trainee Reporter, Malabar News
filling of agricultural land with soil
Representational Image
Ajwa Travels

പാലക്കാട്: കൊപ്പം പഞ്ചായത്തിലെ മണ്ണേങ്ങോട്ട് അനധികൃതമായി കൃഷിഭൂമി മണ്ണിട്ട് നികത്തിയ സംഭവത്തിൽ റവന്യൂ വകുപ്പ് അധികൃതർ സ്‌റ്റോപ്പ് മെമോ നൽകി. 50 സെന്റിലധികം സ്‌ഥലത്തെ കൃഷിഭൂമിയാണ് സ്വകാര്യവ്യക്‌തി മണ്ണിട്ട് നികത്തിയത്. പട്ടാമ്പി തഹസിൽദാർ ടിപി കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതിൽ കൃഷിഭൂമി മണ്ണിട്ട് നികത്തിയതായി കണ്ടെത്തി.

തുടർന്ന്, പ്രവൃത്തി നിർത്തിവെക്കാനും സ്‌ഥലം പൂർവസ്‌ഥിതിയിലാക്കാനും നിർദ്ദേശം നൽകി. നെൽവയൽ തണ്ണീർത്തട നിയമപ്രകാരം തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചതായി തഹസിൽദാർ പറഞ്ഞു. ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്‌ഥലങ്ങളിൽ അനധികൃതമായി മണ്ണിട്ട് നികത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.

Most Read: ആലപ്പുഴയിലെ കൊലപാതങ്ങൾ; ശക്‌തമായി അപലപിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE