കോഴിക്കോട്: ഷോപ്പിങ് മാളുകളിൽ അനധികൃത പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. വാഹന പാർക്കിങ്ങിന് അനധികൃതമായി ഫീസ് ഈടാക്കുന്ന മാളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് മാൾ ഉടമകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മാളുകളുടെ മറുപടി തൃപ്‌തികരമല്ലെങ്കിൽ ഒരാഴ്‌ചക്കകം തുടർ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അറിയിച്ചു. അതേസമയം, നിയമം അനുസരിച്ച് പാർക്കിങ്ങിന് പണം ഈടാക്കാൻ കഴിയില്ലെന്ന് ഡെപ്യൂട്ടി സെക്രട്ടറി വി അച്യുതൻ മാൾ ഉടമകൾക്ക് നൽകിയ നോട്ടീസിൽ പറയുന്നു.
ഇന്ന് നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് ഈ വിഷയം ചർച്ച ചെയ്‌തത്. രാഷ്‌ട്രീയം മറന്ന് ഒരുമിച്ചു നിൽക്കേണ്ട വിഷയമാണ് പണപ്പിരിവെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. അനധികൃത ഫീസുമായി ബന്ധപ്പെട്ട് നടപടി തുടങ്ങിയതിന്റെ വിശദാംശങ്ങൾ ഡെപ്യൂട്ടി സെക്രട്ടറി കൗൺസിൽ യോഗത്തിൽ റിപ്പോർട് ചെയ്‌തു.
Most Read: മുല്ലപ്പെരിയാർ; റൂൾ കർവിൽ എത്താതെ ജലനിരപ്പ്, കോടതിയെ അറിയിക്കുമെന്ന് മന്ത്രി