യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം

By Web Desk, Malabar News
Houthi
Representational Image
Ajwa Travels

സൗദി: യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം. യുഎസ് അനുവദിച്ച പ്രത്യേക വ്യോമ മിസൈലുകൾ ഉടൻ സൗദിയിലെത്തും. യമനിൽ സൗദി സഖ്യസേനാ ആക്രമണത്തിൽ ഒരാഴ്‌ചക്കിടെ കൊല്ലപ്പെട്ടത് 700ൽ ഏറെ ഹൂതികളാണ്. സൗദിയിലേക്ക് ഹൂതികളുടെ ആക്രമണം കനത്തതോടെയാണ് സൗദി തിരിച്ചടിച്ചത്.

ജോ ബൈഡൻ യുഎസ് പ്രസിഡണ്ടായ ശേഷം ആദ്യമായാണ് സൗദി അറേബ്യക്ക് ആയുധം കൈമാറുന്നത്. 65 കോടി ഡോളറിനാണ് സൗദിയുമായി യുഎസ് കരാർ. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ സൗദിക്കെതിരെ വര്‍ധിച്ച പശ്‌ചാത്തലത്തിലാണ് യുഎസ് വ്യോമ മിസൈലുകള്‍ സൗദിക്ക് നൽകുന്നത്. യമനിലെ നിയമാനുസൃത ഭരണകൂടത്തെ നിലനിർത്താനുള്ള സൗദി ശ്രമത്തിൽ യുഎസും ഭാഗമാണ്.

ഹൂതി മിലീഷ്യകള്‍ നടത്തുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൗദി അറേബ്യയെ സഹായിക്കേണ്ടത് അനിവാര്യമാണെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി. ഇന്നും സൗദിയിലെ അബഹ വിമാനത്താവളത്തിലേക്ക് ഹൂതി ആക്രമണ ശ്രമം നടന്നിരുന്നു. സൗദിക്കെതിരെ നൂറിനടുത്ത് ഡ്രോൺ ആക്രമണങ്ങളാണ് മൂന്ന് മാസത്തിനിടെയുണ്ടായത്.

National News: പത്ത്, പ്ളസ് ടു സിബിഎസ്ഇ പരീക്ഷകൾ ഓഫ്‌ലൈനായി; മാര്‍ഗരേഖ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE