കാസർഗോഡ്: ജില്ലയിൽ രണ്ടാംഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നാളെ ആരംഭിക്കും. നവംബർ നാലുവരെയാണ് കുത്തിവെപ്പ് നടക്കുക. ജില്ലയിൽ 73,968 കന്നുകാലികൾക്കും 1506 എരുമകൾക്കും കുത്തിവെപ്പെടുക്കും. പ്രത്യേക പരിശീലനം നൽകി സജ്‌ജമാക്കിയ 87 സ്‌ക്വാഡുകളെ കുത്തിവെപ്പിനായി നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കുത്തിവെച്ചശേഷം 12 അക്കമുളള ഇയർടാഗ് ചെവിയിൽ ഘടിപ്പിക്കും. ക്ഷീര കർഷകരെ തിരിച്ചറിയുന്നതിനായി ഈ വിവരങ്ങൾ പ്രത്യേകം സൂക്ഷിക്കും. ഇത് ഇവയുടെ ഇൻഷുറൻസ്, കാലിത്തീറ്റ വിതരണ പദ്ധതി, ദുരിതാശ്വാസ, ദുരന്ത നിവാരണ ധനസഹായം തുടങ്ങിയവക്ക് നിർബന്ധമാക്കിയിട്ടുണ്ട്. കുത്തിവെപ്പ് വിവരങ്ങൾ അടങ്ങിയ ആരോഗ്യ കാർഡും കർഷകർക്ക് നൽകുന്നുണ്ട്.
Read Also: സംസ്‌ഥാനത്തെ ഒന്നാം ഡോസ് വാക്‌സിനേഷൻ ഈ മാസം പൂർത്തിയാവും; ആരോഗ്യമന്ത്രി