18ന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ; മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

By Desk Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 മുതല്‍ 44 വരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. തിങ്കളാഴ്‌ച മുതലാണ് വാക്‌സിൻ നൽകി തുടങ്ങുക. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ഗണന ലഭിക്കേണ്ടവര്‍ ഇന്ന് മുതല്‍ സംസ്‌ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്‌റ്റർ ചെയ്യേണ്ടതാണ്.

രജിസ്‌റ്റർ ചെയ്യേണ്ടത് എങ്ങനെ?

  • 18 മുതൽ 44 വരെ പ്രായമുള്ളവരുടെ രജിസ്ട്രേഷന്‍ കോവിന്‍ വെബ് സൈറ്റില്‍ നേരത്തെ തുടങ്ങിയിരുന്നു. ഇത് ഇനിയും രജിസ്‌റ്റർ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.in/home എന്ന വെബ്സൈറ്റില്‍ പേര് രജിസ്‌റ്റർ ചെയ്യുക.
    അതിന് ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
  • വെബ്‌സൈറ്റിൽ മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒടിപി ലഭിക്കും
  • ഈ ഒടിപി നല്‍കുമ്പോള്‍ വിവരങ്ങള്‍ നല്‍കേണ്ട പേജ് തുറന്നു വരും
  • ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, ഏറ്റവും അടുത്ത വാക്‌സിനേഷൻ കേന്ദ്രം, കോവിനില്‍ രജിസ്‌റ്റർ ചെയ്യുമ്പോള്‍ ലഭിച്ച റഫറന്‍സ് ഐഡി എന്നിവ നല്‍കുക ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്‌തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.
  • ഈ വിവരങ്ങൾ നല്‍കിയ ശേഷം സബ്‌മിറ്റ് ബട്ടൺ ക്ളിക്ക് ചെയ്യുക
  • നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്‌സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്‌തമാക്കി എസ്എംഎസ് വഴി അറിയിക്കും
  • വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്മെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.

Also Read:  ആറ് തരം വാക്‌സിനുകളെ കൂടി കോവിഡ് വാക്‌സിനേഷന്‍ പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE