ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആഹാ’യിലെ റാപ് സോങ് പുറത്തിറങ്ങി. വടംവലിയെ ആസ്‌പദമാക്കി സ്പോര്‍ട്സ് ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ബിബിന്‍ പോള്‍ സാമുവലാണ്. ഈ മാസം 26ന് ചിത്രം തീയേറ്ററുകളില്‍ എത്തും.
‘വടംവലിക്കൂട്ടം’ എന്ന് തുടങ്ങുന്ന റാപ് സോങ്ങാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജുബിത്തിന്റെ വരികള്‍ തിട്ടപ്പെടുത്തിയിരിക്കുന്നത് അഭിജിത്ത് ഗോപിനാഥാണ്.
സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിർമിക്കുന്ന ചിത്രത്തില്‍ നശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോബിത് ചിറയത്തിന്റേതാണ് തിരക്കഥ.
ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടംവലിയിലെ യഥാര്‍ഥ ഹീറോകളും മറ്റ് അഭിനേതാക്കളും ‘ആഹാ’യിലെ കഥാപാത്രങ്ങളായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സംവിധായകന്‍ ബിബിന്‍ പോള്‍ സാമുവല്‍ തന്നെയാണ് ആഹായുടെ എഡിറ്ററും.
Most Read: താരന്‍ അകറ്റാന്‍ ഇതാ അഞ്ച് മാര്‍ഗങ്ങള്‍