വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ പൊള്ളലേറ്റു മരിച്ച നിലയിൽ

By Desk Reporter, Malabar News
Varkala death_2020-Sep-15
മിനി, അനന്തലക്ഷ്‌മി, ശ്രീകുമാര്‍
Ajwa Travels

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ (58), ഭാര്യ മിനി (58), മകൾ അനന്തലക്ഷ്‌മി (26) എന്നിവരാണ് മരിച്ചത്.

പുലർച്ചെ മൂന്നു മണിയോടുകൂടി വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് എത്തി വീട്ടിനുള്ളിൽ കയറി തീയണച്ചപ്പോഴേക്കും മൂന്നു പേരുടേയും മരണം സംഭവിച്ചിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്‌മിയുടെയും മിനിയുടെയും മൃതദേഹങ്ങൾ മുറിക്കുള്ളിലുമാണ് കാണപ്പെട്ടത്.

ശ്രീകുമാർ എംഇഎസ് കോൺട്രാക്ടറാണ്. അനന്തലക്ഷ്‌മി ഗവേഷക വിദ്യാർത്ഥിനിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കടബാധ്യതയെത്തുടർന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയൽവാസികൾ പറഞ്ഞു. പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE