കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവനിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അലാമിപ്പള്ളി തെരുവത്ത് കൃഷിഭവൻ ഓഫിസിലാണ് ഇന്നലെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഡേറ്റാബാങ്ക് വിഷയത്തിൽ കൃഷിഭവനിൽ ലഭിച്ച അപേക്ഷകളിലെ കാലതാമസം അടക്കമുള്ള പരാതിയിലാണ് പരിശോധന നടത്തിയത്.
വിജിലൻസ് സംഘം ഓഫിസിലെ മുഴുവൻ രേഖകളും പരിശോധിച്ചു. രാവിലെ കാസർഗോഡ് വിജിലൻസ് ഡിവൈഎസ്‌പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്. എസ്‌ഐമാരായ കെ രമേശൻ, സുഭാഷ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫിസർമാരായ പികെ രഞ്‌ജിത്ത് കുമാർ, വി രാജീവൻ എന്നിവരും പരിശോധനയിൽ പങ്കടുത്തു.
Most Read: ഷൊർണൂരിൽ മക്കളെ കൊലപ്പെടുത്തിയ സംഭവം; യുവതി അറസ്‌റ്റിൽ