മല്യയേയും നീരവ് മോദിയേയും ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യുമെന്ന് ധനമന്ത്രി

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: വൻതോതിൽ വായ്‌പയെടുത്ത് കടബാധ്യതയിലായി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരെ രാജ്യത്തെത്തിച്ച് വിചാരണ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിജയ് മല്യയേയും നീരവ് മോദിയേയും യുകെയിൽ നിന്ന് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ചോക്‌സി ആന്റിഗ്വയിലാണെന്നാണ് വിവരം.

ഇൻഷുറൻസ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് രാജ്യസഭയിൽ ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കടക്കെണിയിലായി പ്രവർത്തനം നിർത്തിയ കിങ്ഫിഷർ എയർലൈൻസ് 90,000 കോടി രൂപയാണ് വായ്‌പാ ഇനത്തിൽ തിരിച്ചടക്കാനുള്ളത്.

പഞ്ചാബ് നാഷണൽ ബാങ്കിന് 14,500 കോടി രൂപയുടെ ബാധ്യത വരുത്തി മുങ്ങിയെന്നാണ് നീരവ് മോദിക്കും അമ്മാവൻ ചോക്‌സിക്കും എതിരായുള്ള ആരോപണം. മല്യയെ കൈമാറാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പരാമർശം.

അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഗീതാഞ്‌ജലി ഗ്രൂപ്പിന്റെയും ചോക്‌സിയുടെയും 14.45 കോടി രൂപയുടെ ആസ്‌തി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2,550 കോടി മൂല്യമുള്ള സ്വത്തും ഇഡി പിടിച്ചെടുത്തിരുന്നു.

Read also: കോൺഗ്രസിൽ തലമുറ മാറ്റം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് രമേശ്‌ ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE