തിരുവനന്തപുരം: കോൺഗ്രസിൽ തലമുറമാറ്റത്തിന്റെ സമയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌ഥാനാർഥി പട്ടിക വൈകിയതിന് കാരണം അത് കൂടിയാണ്. സ്‌ഥാനാർഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. തലമുറ മാറ്റം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് എതിരായ ആരോപണം ചെന്നിത്തല ആവർത്തിച്ചു. ഇഎംസിസിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ന്യൂയോർക്കിലും ചർച്ച നടത്തി. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ ഉടൻ പുറത്ത് വിടും. മത സൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടത് സർക്കാർ കുരുതിക്കളമാക്കിയെന്നും ചെന്നിത്തല ആരോപിച്ചു. അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമം നടത്തി. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടിമെതിച്ചു. വിശ്വാസികൾ ഇതിന് തിരിച്ചടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
Read Also: നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്‌താരം മാറ്റിവച്ചു