മയിലിനൊപ്പം മോദി; വൈറലായി വീഡിയോ

By Team Member, Malabar News
Malabarnews_modi
മയിലിനൊപ്പം പ്രധാനമന്ത്രി തന്റെ വസതിയിൽ
Ajwa Travels

ന്യൂ ഡല്‍ഹി : മയിലിനൊപ്പം സമയം ചിലവഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുന്നു.മോദി തന്നെ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തിയ അരുമയായ മയിലിന് മോദി ഭക്ഷണം കൊടുക്കുന്നതും മയില്‍ പീലി വിടര്‍ത്തിയാടുന്നതുമെല്ലാം വീഡിയോയില്‍ ദൃശ്യമാണ്. പ്രധാനമന്ത്രിയുടെ സവാരിക്കിടയിലും വ്യായാമം ചെയ്യുമ്പോഴുമെല്ലാം അദ്ദേഹത്തിന്റെ പുതിയ സുഹൃത്തിനെയും കാണുന്നുണ്ട്.

1.47 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ‘വിലയേറിയ നിമിഷങ്ങള്‍’ എന്ന അടികുറിപ്പോടു കൂടിയാണ് മോദി പങ്കുവെച്ചിരിക്കുന്നത്. മയിലിനെ വര്‍ണിക്കുന്ന രീതിയിലുള്ള ഹിന്ദി കവിതയുടെ വരികളും ട്വീറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE